Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legal Action

മാ​ണി സി. കാ​പ്പ​നെ​തി​രാ​യ ചെ​ക്ക് കേ​സ്; നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ചെ​ക്ക് കേ​സി​ൽ പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​നെ​തി​രെ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ വ്യ​വ​സാ​യി ദി​നേ​ശ് മേ​നോ​ൻ. കാ​പ്പ​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്പീ​ക്ക​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ​യും കാ​ണു​മെ​ന്നും ദി​നേ​ശ് മേ​നോ​ൻ പ​റ​ഞ്ഞു. ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും ദി​നേ​ശ് മേ​നോ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ട്. ത​ട്ടി​ക്ക​ള​യു​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു. മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ സ്ഥാ​ന​ത്ത് തു​ട​രാ​ൻ യോ​ഗ്യ​ന​ല്ല. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ​യും സ്പീ​ക്ക​റെ​യും നേ​രി​ൽ കാ​ണും. ക്രി​മി​ന​ൽ കേ​സ് ന​ട​പ​ടി​ക​ളും തു​ട​രു​മെ​ന്നും ദി​നേ​ശ് മേ​നോ​ൻ പ​റ​ഞ്ഞു.

Kerala

ഒ​രു സ്ത്രീ​യോ​ടും പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് പ​റ​ഞ്ഞ​ത്; വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ വി​തു​മ്പി യു. ​പ്ര​തി​ഭ

കാ​യം​കു​ളം: ത​നി​ക്കെ​തി​രെ യു​ഡി​എ​ഫ് നേ​താ​വ് ന​ട​ത്തി​യ അ​ധി​ക്ഷേ​പ​ക​ര​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​യ പ​രാ​മ​ർ​ശ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കാ​യം​കു​ളം മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞാ​യി​രു​ന്നു യു. ​പ്ര​തി​ഭ​യു​ടെ പ്ര​തി​ക​ര​ണം.

ഒ​രു സ്ത്രീ​യോ​ടും പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് ലീ​ഗ് നേ​താ​വ് പ​റ​ഞ്ഞ​തെ​ന്ന് പ്ര​തി​ഭ പ​റ​ഞ്ഞു. ആ ​വാ​ക്കു​ക​ൾ ഞെ​ട്ട​ൽ ഉ​ണ്ടാ​ക്കി. ത​ൻ്റെ ശ​രീ​ര​ഭാ​ഷ പോ​ലും മോ​ശ​മാ​ക്കി​യാ​ണ് പ​റ​ഞ്ഞ​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ട​ക്കം അ​ത് കേ​ട്ടി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പോ​ലും സ്ത്രീ​ക​ളോ​ട് ഇ​ത്ത​ര​ത്തി​ലാ​ണ് സ​മീ​പ​നം.

സ്ത്രീ​ക​ളെ മൊ​ത്ത​ത്തി​ൽ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണ് യു​ഡി​എ​ഫ് നേ​താ​വി​ൻ്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത്. ഒ​രു സ്ത്രീ​യു​ടെ ശ​രീ​ര​മോ മു​ഖ​മോ അ​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട​ത്. പോ​ലീ​സി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കു​മെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു. പ​രാ​മ​ർ​ശം വ​ലി​യ വേ​ദ​ന​യു​ണ്ടാ​ക്കി​യ​താ​യും കു​റ്റം ചെ​യ്തി​ട്ട് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചാ​ൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ്ര​തി​ഭ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ആ​ലി​നി​ന്‍റെ പേ​രി​ൽ വ്യാ​ജ​പി​രി​വു​കാ​ർ; കു​ടും​ബം നി​യ​മന​ട​പ​ടി​ക്ക്

മ​ല്ല​പ്പ​ള്ളി: അ​വ​യ​ദാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യയാ​യ ആ​ലി​നി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നെ​ന്ന പേ​രി​ൽ പ​ണ​പ്പി​രി​വ് ന​ട​ത്തി​യാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ത്ത​ച്ഛ​ൻ റെ​ജി ശാ​മു​വ​ൽ പ​റ​ഞ്ഞു.

ആ​ലി​നി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​രി​നെ​യാ​ണ് അ​റി​യി​ച്ച​ത്. സ​ർ​ക്കാ​രി​നാ​ണ് അ​വ​യ​വ​ങ്ങ​ൾ ന​ൽ​കി​യ​ത്.

അ​വ​യ​വ​ങ്ങ​ൾ സ്വീ​ക​രി​ച്ച​വ​ർ​ക്ക് ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കാ​നെ​ന്ന പേ​രി​ലും ത​ട്ടി​പ്പി​ന് ശ്ര​മം ന​ട​ക്കു​ന്ന​താ​യി അ​റി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NRI

സെ​ന്‍റ് പോ​ൾ ച​ർ​ച്ച് ആ​ക്ര​മ​ണം: മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ, ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി യു​എ​സ് ഭ​ര​ണ​കൂ​ടം

മി​ന​സോ​ട്ട: മി​ന​സോ​ട്ട​യി​ലെ സെ​ന്‍റ് പോ​ളി​ലു​ള്ള ച​ർ​ച്ച് ഓ​ഫ് സി​റ്റീ​സി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്രാ​ർ​ഥ​ന ത​ട​സ​പ്പെ​ടു​ത്തു​ക​യും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി​ക​ൾ അ​റ​സ്റ്റ് ചെ​യ്തു. യു​എ​സ് അ​റ്റോ​ർ​ണി ജ​ന​റ​ൽ പ​മേ​ല ബോ​ണ്ടി വ്യാ​ഴാ​ഴ്ച​യാ​ണ് അ​റ​സ്റ്റ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

മ​നു​ഷ്യാ​വ​കാ​ശ അ​ഭി​ഭാ​ഷ​ക​യാ​യ നെ​ക്കി​മ ലെ​വി ആം​സ്ട്രോം​ഗ്, സെ​ന്‍റ് പോ​ൾ ബോ​ർ​ഡ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ ക്ല​ർ​ക്ക് ചൗ​ണ്ടി​ൽ ലൂ​യി​സ അ​ല്ല​ൻ, പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച വി​ല്യം കെ​ല്ലി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​രാ​ധ​നാ​ല​യ​ത്തി​നു​ള്ളി​ൽ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ക​ട​ന്നു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ശു​ശ്രൂ​ഷ​യ്ക്കി​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്തു. പ​ള്ളി​യു​ടെ പാ​സ്റ്റ​ർ​മാ​രി​ൽ ഒ​രാ​ൾ ഐ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ജോ​ലി ചെ​യ്യു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

ജ​നു​വ​രി ഏ​ഴി​ന് ഐ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ റെ​നി നി​ക്കോ​ൾ ഗു​ഡ് എ​ന്ന യു​വ​തി കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ പ​മേ​ല ബോ​ണ്ടി ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

എ​ഫ്ബി​ഐ ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​റ​സ്റ്റി​ലാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി

District News

കാ​ർ​ഷി​ക​വാ​യ്പ കു​ടി​ശി​ക മു​ട​ങ്ങി​യ​തോ​ടെ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി ബാ​ങ്കു​ക​ൾ

പു​ൽ​പ്പ​ള്ളി: വാ​യ്പ കു​ടി​ശി​ക ന​ട​പ​ടി​ക​ളു​മാ​യി ബാ​ങ്കു​ക​ൾ വീ​ണ്ടും രം​ഗ​ത്ത് വ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. ക​ട​ബാ​ധ്യ​ത മൂ​ലം കു​ടി​യേ​റ്റ​മേ​ഖ​ല​യി​ലെ നി​ര​വ​ധി ക​ർ​ഷ​ക​ർ ജ​പ്തി​ഭീ​ഷ​ണി​യി​ലാ​ണ്.


കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, വി​ല​ത്ത​ക​ർ​ച്ച, വി​ള​നാ​ശം മൂ​ലം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ് ക​ർ​ഷ​ക​ർ. കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ച​താ​ണ് പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ലെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്താ​ണ് കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്.

പ്ര​തീ​ക്ഷി​ച്ച വി​ള​വ് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വാ​യ്പാ​തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​താ​ണ് ബാ​ങ്കു​ക​ൾ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​തി​ന് കാ​ര​ണം. മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​ന്പോ​ഴും പ​ലി​ശ വ​ർ​ധി​ക്കു​ന്ന​ത​ല്ലാ​തെ ക​ർ​ഷ​ക​ർ​ക്ക് അ​തു​കൊ​ണ്ട് കാ​ര്യ​മാ​യ ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കു​ന്നി​ല്ല. മ​ക്ക​ളു​ടെ വി​വാ​ഹം, ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സം, വീ​ട് നി​ർ​മാ​ണം, മ​റ്റ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം വാ​യ്പ​യെ​ടു​ക്കു​ന്ന​ത് കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചാ​ണ്.

എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ വി​ള​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യും കൃ​ഷി ക​ന​ത്ത ന​ഷ്ട​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി. ബാ​ങ്കു​ക​ൾ വാ​യ്പാ​തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ നോ​ട്ടീ​സ് അ​യ​ക്കു​ക​യും മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്കും ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഒ​രു​കാ​ല​ത്ത് ക​ട​ബാ​ധ്യ​ത മൂ​ലം നി​ര​വ​ധി ആ​ത്മ​ഹ​ത്യ​ക​ൾ ന​ട​ന്ന പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്.

നേ​ര​ത്തെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന കാ​ർ​ഷി​ക സ്വ​ർ​ണ​വാ​യ്പ കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യ​തോ​ടെ വ​ലി​യ പ​ലി​ശ​യ്ക്കാ​ണ് പ​ല​രും സ്വ​ർ​ണം​പ​ണ​യം വ​ച്ചി​ട്ടു​ള്ള​ത്. പ​ണ​യം വ​ച്ച സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ബാ​ങ്കു​ക​ൾ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ ലേ​ലം ചെ​യ്തു വി​ൽ​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്കു​ക​ൾ​ക്ക് പു​റ​മേ സ്വ​ന്തം ഭൂ​മി പ​ണ​യം വ​ച്ച് സ്വ​കാ​ര്യ​പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത് സ്വ​ന്തം കി​ട​പ്പാ​ടം പോ​ലും ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി നി​ൽ​ക്കു​ന്ന നി​ര​വ​ധി പേ​രും ഈ ​മേ​ഖ​ല​യി​ലു​ണ്ട്.
സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ള​ട​ക്കം വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പി​ഴ​പ​ലി​ശ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ദാ​ല​ത്തു​ക​ള​ട​ക്കം സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. ക​ടാ​ശ്വാ​സ​ക​മ്മീ​ഷ​നും നോ​ക്കു​കു​ത്തി​യാ​യി മാ​റി​യെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത

Kerala

പോലീസിനെതിരേ ദിലീപ് നിയമനടപടിക്ക്

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ത​​​ന്നെ പ്ര​​​തി​​​ചേ​​​ർ​​​ത്ത​​​തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ഇ​​​തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​ൻ ദി​​​ലീ​​​പ് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കൊ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. ത​​​നി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഗൂ​​​ഢാ​​​ലോ​​​ച​​​ന അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ദി​​​ലീ​​​പി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം.

കേ​​​സി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കു​​​റ്റ​​​ത്തി​​​ന് തെ​​​ളി​​​വി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​ട്ടാം പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന ദി​​​ലീ​​​പി​​​നെ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ, ത​​​നി​​​ക്കെ​​​തി​​​രേ​​​ ചി​​​ല​​​ർ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ദി​​​ലീ​​​പ് രം​​​ഗ​​​ത്തെ​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി.

മു​​​ൻ ഭാ​​​ര്യ മ​​​ഞ്ജു വാ​​​ര്യ​​​രാ​​​ണു കേ​​​സി​​​ൽ ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന് ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​തെ​​​ന്ന് ദി​​​ലീ​​​പ് കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്ത് തു​​​റ​​​ന്ന​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യും അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​വും ത​​​ന്നെ ത​​​ക​​​ർ​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ത്തി​​​യ ദി​​​ലീ​​​പ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യും ക​​​ടു​​​ത്ത ഭാ​​​ഷ​​​യി​​​ലാ​​​ണു വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച​​​ത്.

12ന് ​​​കേ​​​സി​​​ന്‍റെ ശി​​​ക്ഷാ​​​വി​​​ധി സം​​​ബ​​​ന്ധി​​​ച്ചു വാ​​​ദം ന​​​ട​​​ക്കും. കേ​​​സി​​​ൽ കു​​​റ്റ​​​ക്കാ​​​രെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ആ​​​റു പ്ര​​​തി​​​ക​​​ൾ​​​ക്കു​​​ള്ള ശി​​​ക്ഷ, കു​​​റ്റ​​​മു​​​ക്ത​​​രാ​​​ക്കി​​​യ ദി​​​ലീ​​​പ് ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു പേ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച് ശി​​​ക്ഷ​​​യു​​​ടെ വി​​​ധി​​​പ്പ​​​ക​​​ർ​​​പ്പി​​​ലൂ​​​ടെ​​​യാ​​​കും അ​​​റി​​​യാ​​​നാ​​​കു​​​ക.

ഇ​​​തു ല​​​ഭി​​​ച്ച​​​ശേ​​​ഷ​​​മാ​​​കും പോ​​​ലീ​​​സി​​​നെ​​​തി​​​രേ​​​യു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ദി​​​ലീ​​​പ് ക​​​ട​​​ക്കു​​​ക​​​യെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് അ​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

Latest News

Corehub Up